കശ്​മീരിൽ തീവ്രവാദി ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിൽ തീവ്രവാദികൾ സ്ഥാപിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസ് കോൺസ്റ്റബ്ൾ കൊല്ലപ്പെട്ടു. മൂന്ന് സി.ആർ.പി.എഫ് ജവാന്മാരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ശ്രീനഗറിലെ നൗഹാട്ടയിലാണ് സംഭവം. ഇവിടെ നിർത്തിയിട്ട െപാലീസ് വാഹനത്തെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. മേഖലയിൽ വിഘടനവാദികൾ ബന്ദ് പ്രഖ്യപിച്ചിരുന്നു. സുരക്ഷ ക്രമീകരണങ്ങൾ  നിരീക്ഷിക്കാൻ പട്രോളിങ് നടത്തുകയായിരുന്ന വാഹനമാണ് അപകടത്തൽപെട്ടത്. 
 

Tags:    
News Summary - Kashmir: Police jawan killed, 11 security personnel injured in Nowhatta grenade attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.