ന്യൂഡൽഹി: 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ ര ണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ഉടച്ചുവാർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ വലിയ ന ിയമയുദ്ധത്തിലേക്ക്. പാർലമെൻറ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയ മനിർമാണങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും.
മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും ഇത് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭരണഘടന വിരുദ്ധമാണ് കേന്ദ്രസർക്കാർ നടപടികളെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടക്കാല നിയമനിർമാണ സഭയുടെ തീരുമാനം വഴി ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ അവകാശങ്ങളും പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ല, സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, രാഷ്ട്രപതിയുടെ 1954ലെ ഉത്തരവ് റദ്ദാക്കാൻ 2019ൽ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദം.
നിയമസഭ നിലവിലില്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. നിയമസഭ ഇല്ലാത്തതുകൊണ്ട് ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറിനാണ് അധികാരമെന്ന് സർക്കാർ വാദിക്കുന്നു. പാർലമെൻറാണ് ചർച്ച ചെയ്യുന്നത്. ജമ്മു-കശ്മീരിെൻറ പുനഃസംഘാടനം സംബന്ധിച്ച ബിൽ പാർലമെൻറ് പരിഗണിച്ച് പാസാക്കുന്നത് ഭരണഘടനാപരമായി ശരിയാണെന്നാണ് സർക്കാർപക്ഷം.
എന്നാൽ, സംസ്ഥാന നിയമസഭയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിെൻറ സ്വഭാവം മാറ്റാൻ കേന്ദ്രത്തിനോ, പാർലമെൻറിനോ അനുവാദമില്ലെന്നാണ് എതിർവാദം. ഇൗ വിഷയത്തിൽ സംസ്ഥാനത്തെ ജനതാൽപര്യം കേന്ദ്രം കണക്കിലെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
370ാം വകുപ്പിന് സമാനമായ വ്യവസ്ഥകൾ മറ്റു പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇത് രാഷ്ട്രപതിഭരണത്തിെൻറ മറവിൽ നീക്കം ചെയ്യുകയോ, ഒരു സംസ്ഥാനത്തിെൻറ ഭരണഘടന മാറ്റുകയോ ചെയ്യാൻ ഭാവിയിൽ കേന്ദ്രം തുനിഞ്ഞേക്കാമെന്ന ആശങ്കയും ഇതിനൊപ്പം പങ്കുവെക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.