ചെന്നൈ: ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയവിധം ജനാധിപത്യത്തിനുനേെര നടന്ന കടന്നാക്രമണമെന്ന് മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽ ഹാസൻ. പാർലമെൻറിൽ ചർച്ചകൾ നടത്താതെ സഭയിലെ ഭൂരിപക്ഷം കണക്കിലെടുത്ത് മാത്രമ ാണ് കേന്ദ്ര സർക്കാർ ഇത്തരം തീരുമാനമെടുക്കുന്നത്. ഭരണഘടനയുടെ 370, 35 എ വകുപ്പുകൾക്ക് ചരിത്രപരമായ വശങ്ങളുണ്ട്.
കഴിഞ്ഞ തവണ നോട്ടുനിരോധനം, ഇത്തവണ 370ാം വകുപ്പ് നീക്കം ചെയ്യൽ തുടങ്ങി സർവാധിപത്യപരമായ നടപടികളാണ് ബി.ജെ.പി സർക്കാർ കൈക്കൊള്ളുന്നത്. ജനാധിപത്യ സംവിധാനത്തിൽ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സർക്കാറിെൻറ ഏകപക്ഷീയമായ നിലപാടിൽ ശക്തിയായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.