ശ്രീനഗർ: ദക്ഷിണ കശ്മീരിൽ ഭീകരവേട്ടയെന്ന പേരിൽ ഏഴു നാട്ടുകാരെ നിർദയം വെടിവെച് ചുകൊന്ന സംഭവത്തിൽ കശ്മീർ നിശ്ചലം. സംഭവത്തിൽ പ്രതിഷേധിച്ച് വിഘടനവാദികൾ ആഹ്വാ നം ചെയ്ത മൂന്നു ദിവസത്തെ ബന്ദ് ജനജീവിതത്തെ ബാധിച്ചു. ശ്രീനഗറിൽ സൈനിക കേന്ദ്രത്തി നു നേരെ വിഘടനവാദികൾ ആഹ്വാനം ചെയ്ത തിങ്കളാഴ്ചത്തെ മാർച്ച് സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുകയാണ്. സംഘർഷ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കെതിരെ സൈനികനീക്കം നടക്കുന്ന കേന്ദ്രങ്ങളിൽനിന്ന് നാട്ടുകാർ വിട്ടുനിൽക്കണമെന്ന് ഗവർണർ സത്യപാൽ മലിക് ആവശ്യപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമയിൽ ശനിയാഴ്ചയാണ് സൈനികർ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചത്. വെടിയേറ്റ പരിക്കുകളോടെ നിരവധി നാട്ടുകാർ അതിഗുരുതരാവസ്ഥയിൽ ശ്രീനഗറിലെ വിവിധ ആശുപത്രികളിലുണ്ട്.
ഒരു സൈനികനും മൂന്ന് ഹിസ്ബുൽ മുജാഹിദീൻ ഭീകരരും നേരത്തേ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. സയ്യിദ് അലി ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക് എന്നിവരടങ്ങുന്ന സംയുക്ത നേതൃത്വമാണ് കശ്മീരിൽ മൂന്നുദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തത്. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവ അടഞ്ഞുകിടന്നു. വാഹനങ്ങൾ സർവിസ് നടത്തിയില്ല. അന്തർ സംസ്ഥാന പാതകളും നിശ്ചലമായി. പുൽവാമ, ഷോപിയാൻ ജില്ലകളിൽ കർഫ്യൂ നടപ്പാക്കിയിട്ടുണ്ട്. രണ്ടിടത്തും മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങളും നിർത്തിവെച്ചു. അതിനിടെ, പുൽവാമയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി നടത്തിയ വിലാപയാത്രയിൽ ആയിരങ്ങൾ പെങ്കടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഗവർണർ ഡിവിഷനൽ കമീഷണറെ ചുമതലപ്പെടുത്തി.
യു.എൻ സൈനിക നിരീക്ഷക ഒാഫിസിലേക്ക് മാർച്ചിന് ശ്രമിച്ച മുൻ സാമാജികൻ ശൈഖ് അബ്ദുറാശിദിനെ താൽക്കാലികമായി കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.