കശ്​മീർ: മോദിക്കെതിരെ യശ്വന്ത്​ സിൻഹ 

ന്യൂഡൽഹി: കശ്മീരിലെ സ്ഥിതി പഠിച്ച് നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വിഷയം ചർച്ചചെയ്യാൻ മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിട്ടും നടന്നില്ലെന്ന് ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ യശ്വന്ത്സിൻഹ. ബുർഹാൻ വാനിയുടെ വധത്തെ തുടർന്നുണ്ടായ സംഘർഷ സാഹചര്യങ്ങൾക്കിടയിലാണ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ രണ്ടു ഡസൻ അംഗങ്ങൾ ഉൾപ്പെട്ട സംഘം രണ്ടു വട്ടം കശ്മീർ സന്ദർശിച്ച് പോംവഴി നിർദേശങ്ങൾ കേന്ദ്രസർക്കാറിന് സമർപ്പിച്ചത്. ഒക്ടോബറിലും ഡിസംബറിലുമാണ് സംഘം ജമ്മു-കശ്മീർ സന്ദർശിച്ചത്. സംഘത്തി​െൻറ നിർദേശങ്ങൾ നേരത്തെ മാധ്യമങ്ങളിൽ വന്നിരുന്നു.

കശ്മീർ താഴ്വരയിലെ സ്ഥിതി അങ്ങേയറ്റം വഷളായി നിൽക്കുകയാണെന്നും ചെറിയൊരു വിഷയം പോലും അക്രമാസക്തമായ പ്രതിഷേധമായി മാറാമെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ യശ്വന്ത്സിൻഹ പറഞ്ഞു. റിപ്പോർട്ട് നൽകി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്ന തങ്ങളോട് പ്രതികരിക്കേണ്ടതുണ്ടെന്ന് സർക്കാറിന് തോന്നുന്നില്ലായിരിക്കാം. എന്നാൽ, കശ്മീർ വിഷയത്തോട് പ്രതികരിക്കാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്തമുണ്ട്. രണ്ടു വർഷത്തിലേറെ പഴക്കമുള്ള പി.ഡി.പി-ബി.ജെ.പി സഖ്യം ജനങ്ങൾക്കു മുമ്പിൽവെച്ച കാര്യപരിപാടിയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെടണം.  

വിഷയത്തിൽ അനുരഞ്ജനമാണ് വേണ്ടത്. വാജ്പേയിയുടെ കാലത്ത് മാനവികത, കശ്മീരി​െൻറ സ്വത്വം, ജനാധിപത്യം എന്നീ വിഷയങ്ങളിലൂന്നി കശ്മീർ പ്രശ്നം കൈകാര്യം ചെയ്ത രീതി എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതേ പാത പിന്തുടരുമെന്ന് പ്രകടനപത്രിക പറയുന്നുണ്ട്. ഹുർറിയത് അടക്കം എല്ലാ വിഭാഗവുമായി സർക്കാർ ബന്ധപ്പെടുമെന്നും പറഞ്ഞു. തങ്ങൾ ശ്രീനഗറിൽ പോയപ്പോൾ ഹുർറിയത്തി​െൻറ നേതാക്കളടക്കം വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചിരുന്നു. വാജ്പേയിയുടെ സമീപനത്തോട് യോജിക്കുന്നവർ ഇന്നുമുണ്ടെന്ന്  മനസ്സിലായി. സംഭാഷണ പ്രക്രിയ തുടങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, മധ്യസ്ഥനെവെച്ച് ചർച്ചകൾ മുേമ്പാട്ടു നീക്കണമെന്ന് സിൻഹ പറഞ്ഞു.

Tags:    
News Summary - kashmir yeshvanth sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.