കശ്​മീരിൽ വീണ്ടും വിഘടനവാദികളുടെ ബന്ദ്​

ശ്രീനഗർ: രണ്ട്​ ദിവസത്തെ ഇളവിന്​ ശേഷം കശ്​മീരിൽ വീണ്ടും വിഘടനവാദികളുടെ ബന്ദ്. ഓഫീസുകളും വ്യാപാര സ്​ഥാപനങ്ങളും പ്രവർത്തിക്കാതിരിക്കുകയും ബസുകൾ നിരത്തിലിറങ്ങാതിരിക്കുകയും ചെയ്​തതോടെ താഴ്​വരയിലെ ജനജീവിതം വീണ്ടും തടസപ്പെട്ടു.

തിങ്കളാഴ്​ച റോഡുകളിലും തിരക്ക്​ കുറവായിരുന്നു. ​അതേസമയം ചിലയിടങ്ങളിൽ വ്യാപര സ്​ഥാപനങ്ങൾ തുറന്നു. പുതിയ കലണ്ടർ പ്രകാരം​ ​ആഴ്​ചയുടെ അവസാനത്തെ രണ്ട്​ ദിവസങ്ങളിലാണ്​ വിഘടനവാദികൾ ബന്ദ്​ ആചരിക്കുന്നത്​.

കഴിഞ്ഞ ദിവസം ബന്ദിൽ അയവ്​ വന്നതിനെ തുടർന്ന്​ വ്യാപാര സ്​ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചിരുന്നു.

ഹിസ്​ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ജൂലൈ ഒമ്പതിനാണ് താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്​. സംഘര്‍ഷത്തിനിടെ ​നൂറോളം ആളുകൾ കൊല്ലപ്പെടുകയും സൈനികരുൾപ്പെടെ 5000 ത്തോളം സിവിലിയൻമാർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

സുരക്ഷാ സൈനികരുടെ നിരോധനാജ്ഞയും വിഘടനവാദികളുടെ സമരാഹ്വാനവും കശ്​മീരിലെ ജനജീവിതം സ്തംഭിപ്പിക്കുകയും സാമ്പത്തികനില വന്‍ തിരിച്ചടി നേരിടുകയും ചെയ്​തിരുന്നു.

 

 

 

 

Tags:    
News Summary - Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.