ക​ശ്​​മീ​രി​ൽ 22 വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക്​ നി​രോ​ധം

ശ്രീനഗർ: പ്രശ്നബാധിതമായ കശ്മീരിൽ 22 സോഷ്യൽ െനറ്റ്വർക്കിങ് വെബ്സൈറ്റുകൾ താൽക്കാലികമായി നിരോധിച്ച് സർക്കാർ ഉത്തരവ്. ഒരു മാസത്തേക്കോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആണ് നിരോധനം. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്, വീചാറ്റ്, ക്യു.ക്യു, ക്യൂ സോൺ, ഗൂഗ്ൾ പ്ലസ്, സ്കൈപ്, ലൈൻ, സ്നാപ്ചാറ്റ്, യുട്യൂബ്, വൈൻ, ഫ്ലിക്കർ തുടങ്ങിയവക്കാണ് വിലക്ക്. താഴ്വരയിൽ ഇൻറർനെറ്റ് സേവനങ്ങൾ നിരോധിച്ചെന്ന് ആദ്യം തെറ്റായ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് സർക്കാർ നടപടി. മേഖലയിലെ അസ്വസ്ഥതകൾ സമൂഹമാധ്യമങ്ങൾ വഴി രൂക്ഷമാകുന്നുവെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കശ്മീരിൽ 350 വാട്ട്സ്ആപ് ഗ്രൂപ്പുകൾ അപവാദപ്രചാരണത്തിന് ഉപയോഗിക്കപ്പെടുന്നതായും ഇവയിൽ 90 ശതമാനത്തിനെതിരെയും സർക്കാർ നടപടിയെടുത്തതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദിവസങ്ങൾക്കുമുമ്പ് പറഞ്ഞിരുന്നു. താഴ്വരയിൽ ഏപ്രിൽ 17 മുതൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ വിലക്കിയിട്ടുണ്ട്. 

Tags:    
News Summary - Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.