ക​ശ്​​മീ​ർ ജ​ന​ത​യെ അ​ഭ​യാ​ർ​ഥി  ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ സ്വാ​മി

ന്യൂഡൽഹി: കശ്മീർ സംഘർഷത്തിന് പുതിയ പരിഹാരം നിർദേശിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി വീണ്ടും വിവാദപുരുഷനായി.
കശ്മീർ താഴ്വരയിലെ കലാപം ഒതുക്കാൻ ഹിന്ദുക്കളുടെ കാര്യത്തിൽ ചെയ്തപോലെ ജനത്തെ ഒഴിപ്പിച്ചു മാറ്റണമെന്നാണ് സ്വാമിയുടെ പക്ഷം. ഏതാനും വർഷത്തേക്ക് അവരെ തമിഴ്നാട്ടിലോ മറ്റോ അഭയാർഥി ക്യാമ്പുകളിൽ പാർപ്പിക്കണമെന്നും സ്വാമി പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭം കനക്കുകയും ചെറുപ്പക്കാർ വീണ്ടും സുരക്ഷസേനയുമായി ഏറ്റുമുട്ടുകയും ചെയ്യുക വഴി കശ്മീർ സംഘർഷം വളർന്നിരിക്കെയാണ് സ്വാമിയുടെ ‘ഫോർമുല’. 

കശ്മീരിലെ തെരഞ്ഞെടുപ്പുകൾ രണ്ടു വർഷത്തേക്ക് നിർത്തിവെക്കണമെന്നൊരു കാഴ്ചപ്പാട് കഴിഞ്ഞ ദിവസം സുബ്രമണ്യൻ സ്വാമി പ്രകടിപ്പിച്ചിരുന്നു.  ക്രമസമാധാന നില നേരെയാക്കാൻ 10,000 പട്ടാളക്കാരെ കശ്മീരിൽ പാർപ്പിക്കണമെന്ന അഭിപ്രായവും സ്വാമിക്കുണ്ട്.  കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റിെൻറ സാന്നിധ്യമുണ്ടെന്ന നിഗമനവും സ്വാമി നടത്തിയിരുന്നു. ഭീകര സംഘത്തെ ഇല്ലായ്മ ചെയ്യാൻ അമേരിക്കയുടെയും ഇസ്രായേലിെൻറയും സഹായം ഇന്ത്യ തേടണമെന്ന് സ്വാമി പറഞ്ഞു. കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റിെൻറ ഇടപെടൽ ഉള്ളതിനാൽ, ഇൗ വിഷയം ഇന്ത്യയും പാകിസ്താനും മാത്രമായുള്ളതല്ലെന്നും സ്വാമി  അഭിപ്രായപ്പെട്ടു.

Tags:    
News Summary - kasmir people move into refugee camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.