ആരോപണങ്ങൾ നിഷേധിച്ച്​ മല്യ; ബ്രിട്ടനിൽ കോടതിയിൽ ഹാജരായി

ലണ്ടൻ: തനിക്കെതിരായ മുഴുവൻ ആരോപണങ്ങളും നിഷേധിച്ച്​ വിവാദ മദ്യവ്യവസായി വിജയ്​ മല്യ. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇത്​ തെളിയിക്കാനുള്ള തെളിവുകൾ കൈവശമുണ്ടെന്നും മല്യ പറഞ്ഞു. കോടതിയിൽ നിന്ന്​ ഒഴിഞ്ഞ്​ മാറാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

വായ്​പ തട്ടിപ്പ്​ കേസിൽ പ്രതിയായ വിജയ്​ മല്യയെ ഇന്ത്യയിലേക്ക്​ തിരിച്ചയക്കണമെന്ന ഹരജിയാണ് ചൊവ്വാഴ്​ച​ വെസ്​റ്റ്​ മിനിസ്​റ്റർ കോടതി പരിഗണിച്ചത്​. കേസിൽ ഡിസംബർ നാല്​ വരെ മല്യക്ക്​ ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചു. കേസ്​ ജൂലൈ ആറിന്​ വീണ്ടും പരിഗണിക്കും. നേര​ത്തെ കേസിൽ മല്യയെ സ്​കോട്ട്​ലാൻറ്​ യാർഡ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. എന്നാൽ മണിക്കുറുകൾക്കകം വെസ്​റ്റ്​ മിനിസ്​റ്റർ കോടതി മല്യക്ക്​ ജാമ്യം അനുവദിക്കുകയായിരുന്നു ​ഇൗ കേസാണ്​ കോടതി വീണ്ടും പരിഗണിച്ചത്​.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന്​ 9,000 കോടി വായ്​പയെടുത്താണ്​ മല്യ നാടുവിട്ടത്​. മല്യയെ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബാങ്കുകളുടെ കൺസോഷ്യമാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കുന്ന ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​ മൽസരം കാണാൻ മല്യയെത്തിയത്​ വിവാദമായിരുന്നു. 

Tags:    
News Summary - 'Keep Dreaming About Billions Of Pounds': Vijay Mallya Outside UK Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.