അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹം; തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർനടപടികളുമാണ് സ്റ്റേ ചെയ്തത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ 'മീഡിയവൺ' ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിലാണ് അയിഷ രാജ്യദ്രോഹക്കേസ് നേരിടുന്നത്. ലക്ഷദ്വീപ് സമരം ശക്തമാകുന്ന ഘട്ടത്തിലായിരുന്നു പ്രസ്താവന. ഇതിനെതിരെ ദ്വീപ് ബി.ജെ.പി അധ്യക്ഷൻ സി. അബ്ദുൽ ഖാദറാണ് പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത ദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അയിഷക്കെതിരെ കേസെടുക്കുകയായിരുന്നു. ദ്വീപിൽ സംഘ്പരിവാർ ശക്തികളുടെ പിന്തുണയോടെ ബി.ജെ.പി ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾ പുറംലോകത്ത് എത്തിച്ചതിൽ അയിഷ സുൽത്താനക്ക്‍ വലിയ പങ്കുണ്ടായിരുന്നു. 

Tags:    
News Summary - kerala high court sedition case aisha sultana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.