ന്യൂഡൽഹി: കേരള ഹൗസിലേക്ക് ഗോരക്ഷക ഗുണ്ടകൾ തള്ളിക്കയറി ശംഖ് വിളിക്കുകയും പാൽ വിതരണം നടത്തുകയും ചെയ്തു. ഡൽഹി പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ഹിന്ദുത്വ വാദികളുടെ പ്രകടനം.
കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് ഭാരതീയ ഗോരക്ഷാ ക്രാന്തി പ്രവർത്തകർ വ്യാഴാഴ്ച രാത്രി തള്ളിക്കയറിയത്. രാത്രി 8.30 ഒാടെയായിരുന്നു സംഭവം. ആദ്യം കേരള ഹൗസിന് പുറത്തുവന്ന് പാൽപാത്രവുമായി തമ്പടിച്ച സംഘം ശംഖ് വിളിച്ചു. തുടർന്ന് ബലമായി തള്ളിക്കയറി പാൽ വിതരണം ചെയ്യാൻ തുടങ്ങി. പെെട്ടന്നുണ്ടായ പ്രതിഷേധവും തള്ളിക്കയറ്റവും കേരള ഹൗസിലുണ്ടായിരുന്നവരെ പരിഭ്രാന്തിയിലാഴ്ത്തി.
സ്ഥലത്തെത്തിയ ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് പുറത്തു പോകണമെന്നാവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ ധർമത്തിെൻറ ആൾക്കാരാണെന്നും ആർക്കും തടയാൻ കഴിയില്ലെന്നും പ്രവർത്തകർ ആക്രോശിച്ചതോടെ പൊലീസ് പിൻവാങ്ങി. ‘കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തുകയാണ്, ഇൗ പാൽ കുടിച്ചിെട്ടങ്കിലും കേരളീയർക്ക് ബുദ്ധിവെക്കേട്ട’യെന്നും പ്രതിഷേധക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. കേരള ഹൗസ് കൺട്രോളർ പി. രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയെങ്കിലും പൊലീസ് കാഴ്ചക്കാരായതോടെ നിസ്സഹായരായി. ഒടുവിൽ പ്രതിഷേധം കഴിഞ്ഞശേഷമാണ് സംഘം സ്ഥലം വിട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.