ബംഗളൂരു: ബംഗളൂരുവിൽ കേന്ദ്ര ൈക്രംബ്രാഞ്ചിെൻറ പിടിയിലായ പാകിസ്താനികളും മലയാളി യുവാവും ജീവിതമോഹവുമായി ഒളിച്ചോടിയത് കുരുക്കിലേക്ക്. ഖത്തറിൽ ജോലിചെയ്യുന്നതിനിടെയാണ് പാലക്കാട് സ്വദേശിയായ മുഹമ്മദ് ഷിഹാബ് പാകിസ്താൻ സ്വദേശിയായ സമീറയുമായി പരിചയപ്പെടുന്നത്. ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തിയതോടെ സമീറയുടെ വീട്ടുകാർ എതിർത്തു. എതിർപ്പ് തുടർന്നതോടെയാണ് മറ്റെവിടെയെങ്കിലും പോയി താമസിക്കാൻ ഇരുവരും തീരുമാനിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും പാകിസ്താൻ സ്വദേശികളുമായ കാശിഫും കിരണും ഇതുപോലെ വീട്ടുകാരുടെ എതിർപ്പുമായി കഴിയുന്നവരായിരുന്നു.
ഖത്തറിൽനിന്ന് മസ്കത്തിലെത്തിയ നാലുപേരും അവിടെനിന്ന് നേപ്പാളിലേക്കും പിന്നീട് ഇന്ത്യയിലേക്കും കടക്കുകയായിരുന്നു. എന്നാൽ, ഇവർ ബംഗളൂരുവിൽ തമ്പടിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പാകിസ്താൻ സ്വദേശികൾക്ക് വടക്കേ ഇന്ത്യയെക്കാളും താരതമ്യേന താമസത്തിന് ഭേദപ്പെട്ട ഇടമെന്ന നിലക്കാകാം ബംഗളൂരു തെരഞ്ഞെടുത്തതെന്ന് കരുതുന്നു.
ബംഗളൂരുവിൽ കുമാരസ്വാമി ലേഒൗട്ടിൽ പത്തൊമ്പതാം ക്രോസ് റോഡിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ ജോലി സംബന്ധിച്ചും വ്യക്തതയില്ല. ഒമ്പതുമാസമായി ബംഗളൂരുവിൽ കഴിഞ്ഞിരുന്ന ഇവർ പ്രാദേശിക ഏജൻറുമാരെ കബളിപ്പിച്ച് ആധാർ കാർഡും തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വോട്ടർ കാർഡും ആധാർ കാർഡും സംഘടിപ്പിച്ചു കൊടുത്തവർക്കെതിരെയും നടപടിയുണ്ടാകും.
കേന്ദ്ര ക്രൈംബ്രാഞ്ച് സംഘത്തിെൻറ പിടിയിലായ നാലു പേർക്കുമെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേെസടുത്തിട്ടുള്ളത്. ഫോറിൻ ആക്ട് രജിസ്ട്രേഷൻ സെക്ഷൻ അഞ്ച്, ഫോറിനേഴ്സ് ആക്ട് സെക്ഷൻ 14 (എ), (ബി), (സി), പാസ്പോർട്ട് ആക്ട് സെക്ഷൻ 12 എന്നിവക്ക് വകുപ്പുകൾക്ക് പുറമെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.