ന്യൂഡൽഹി: കേന്ദ്രബജറ്റ് കർഷക, തൊഴിലാളി വിരുദ്ധമായതിൽ പ്രതിഷേധിച്ച് ഈ മാസം ഒമ്പതിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനും ബജറ്റിന്റെ പകർപ്പ് കത്തിക്കാനും അഖിലേന്ത്യാ കിസാൻ സഭ, കർഷകത്തൊഴിലാളി യൂനിയൻ എന്നിവ തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും കോലം കത്തിക്കും. പണക്കാരന്റെയും പാവപ്പെട്ടവന്റെയും രണ്ട് ഇന്ത്യ സൃഷ്ടിക്കുകയും കോർപറേറ്റുകൾക്ക് ഒത്താശ ചെയ്യുകയുമാണ് സർക്കാറെന്ന് സംഘടന നേതാക്കളായ ഹന്നൻ മൊല്ല, പി. കൃഷ്ണപ്രസാദ്, വി. ശിവദാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരള ബജറ്റിൽ പെട്രോളിന് വില വർധിപ്പിച്ചത് ശരിയാണെന്ന് സംഘടന നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.