ന്യൂഡൽഹി: സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ കുറ്റം നേരിടുന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി മുൻകേന്ദ്രമന്ത്രിയും നിയമജ്ഞനുമായ കപിൽ സിബൽ.
കൂടം കൊണ്ട് അടിക്കുന്നതു പോലെയാണ് കോടതികൾ കോടതിയലക്ഷ്യ നടപടിക്കുള്ള അധികാരം ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ പരസ്യമായി കോടതിയലക്ഷ്യം കാട്ടുേമ്പാൾ കോടതികൾ നിസ്സഹായരായി നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് കപിൽ സിബൽ ചോദിച്ചു.
സുപ്രീംകോടതിയേയും ചീഫ് ജസ്റ്റിസിനെയും പരാമർശിക്കുന്ന ട്വിറ്റർ കുറിപ്പുകൾ മുൻനിർത്തി പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി വിധിച്ചത്. മാപ്പുപറയാൻ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.