ജാ​​ദ​​വിന്‍റെ ദയാഹരജി: വ്യാജ പ്രചരണം നടത്തരുതെന്ന് പാകിസ്താനോട് ഇന്ത്യ

ന്യൂഡൽഹി: വ​​ധ​​ശി​​ക്ഷ​​ക്ക്​ വി​​ധി​​ക്ക​​​പ്പെ​​ട്ട്​ പാ​​ക്​ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന നാവികസേനാ ഉദ്യോഗസ്ഥൻ കു​​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വിന്‍റെ ദയാഹരജി കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കുന്നതായി ഇന്ത്യ. അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രചരണവുമായി എത്തരുതെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകി. ഒട്ടും സുതാര്യമല്ലാത്ത പൊറാട്ടു നാടകമാണ് പാക് ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. 

ജാദവിനെ കാണാൻ ഇതുവരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താൻ അനുവദിച്ചിട്ടില്ല. ഇപ്പോൾ പറയുന്ന ദയാഹരജി വ്യാജമാണോ എന്ന് സംശയിക്കുന്നു. കേസിൽ ജാദവിന്‍റെ നീതി ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

വ്യാഴാഴ്ച വൈകീട്ടാണ് കു​​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വ്​ കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തു​​ന്നതെന്ന് അവകാശപ്പെടുന്ന ര​​ണ്ടാ​​മ​​ത്തെ വി​​ഡി​​യോ​​ പാക് സൈ​​ന്യം പു​​റ​​ത്തു​​വി​​ട്ടത്. പാ​​ക്​ സൈ​​നി​​ക മേ​​ധാ​​വി​​ ജ​​ന​​റ​​ൽ ഖ​​മ​​ർ ജാ​​വേ​​ദ്​ ബ​​ജ്​​​വ​​ക്ക്​ ജാ​​ദ​​വ്​ ദ​​യാ​​ഹ​​ര​​ജി ന​​ൽ​​കിയെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാ​​കി​​സ്​​​താ​​നി​​ൽ ചാ​​ര​​വൃ​​ത്തി, തീ​​വ്ര​​വാ​​ദ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​വ​​യി​​ൽ താ​​ൻ ഏ​​ർ​​പെ​​ട്ടി​​രു​​ന്ന​​താ​​യി സ​​മ്മ​​തി​​ച്ച ജാ​​ദ​​വ്,​ അ​​തു​​വ​​ഴി  ജീ​​വ​​നും സ്വ​​ത്തി​​ലും ഉ​​ണ്ടാ​​യ ന​​ഷ്​​​ട​​ത്തി​​ൽ  ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​താ​​യും അധികൃതർ അ​​റി​​യി​​ച്ചു.  

സൈ​​നി​​ക അ​​പ്പ​​ല​​റ്റ്​ കോ​​ട​​തി​​ക്ക്​  ജാ​​ദ​​വ്​ സ​​മ​​ർ​​പി​​ച്ച ഹ​​ര​​ജി ത​​ള്ളി​​യി​​രു​​ന്നു. പാ​​കി​​സ്​​​താ​​നി​​ലെ നി​​യ​​മ​​മ​​നു​​സ​​രി​​ച്ച്​ ചീ​​ഫ്​ ഒാ​​ഫ്​ ആ​​ർ​​മി സ്​​​റ്റാ​​ഫി​​ന്​ ദ​​യാ​​ഹ​​ര​​ജി സ​​മ​​ർ​​പി​​ക്കാം. അ​​ദ്ദേ​​ഹം നി​​ര​​സി​​ച്ചാ​​ൽ പാ​​ക്​ പ്ര​​സി​​ഡ​​ൻ​​റി​​നും ന​​ൽ​​കാം.

Tags:    
News Summary - Kulbhushan Jadhav mercy petition: india warning to pakistan government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.