ന്യൂഡൽഹി: മുതിർന്ന ആപ് (ആം ആദ്മി പാർട്ടി ) നേതാവും സ്ഥാപകരിൽ ഒരാളുമായ കുമാർ വിശ്വാസിനെ രാജസ്ഥാെൻറ ചുമതലയിൽനിന്ന് നീക്കി. രാജസ്ഥാെൻറ ചുമതല ദീപക്ബൈജാലിന് നൽകിയതായി മുതിർന്ന നേതാവ് അശുതോഷ് വ്യക്തമാക്കി. പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി ഇടഞ്ഞുനിൽക്കുന്ന വിശ്വാസിനെ അടുത്തിടെ പാർട്ടിയുടെ പല സ്ഥാനങ്ങളിൽനിന്നും തഴഞ്ഞിരുന്നു.
കൂടാതെ, അദ്ദേഹം പ്രതീക്ഷിച്ചിരുന്ന രാജ്യസഭ സീറ്റും നൽകിയില്ല. രാജ്യസഭ സീറ്റ് ലഭിക്കുന്നതിന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വിശ്വാസിെൻറ അനുയായികൾ പ്രകടനം നടത്തിയിരുന്നു. അടുത്തിടെ, കെജ്രിവാളിെനതിരെ രൂക്ഷ ഭാഷയിലാണ് കുമാർ വിശ്വാസ് പ്രതികരിച്ചിരുന്നത്. മാനനഷ്ട കേസുകളിൽനിന്ന് തലയൂരുന്നതിനു വേണ്ടി കെജ്രിവാളിെൻറ മാപ്പുപറച്ചിലുകൾക്കെതിരെയും കുമാർ വിശ്വാസ് രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.