സമകാലീന ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടിയിണക്കി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കംറ പങ്കുവച്ച ട്വീറ്റ് വൈറലാകുന്നു. ചിത്രത്തിെൻറ രൂപത്തിലാണ് ഇത്തവണ കുനാൽ ആഞ്ഞടിച്ചിരിക്കുന്നത്. 'ബോസ് യജമാനനോടൊപ്പം'എന്നതലെക്കട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വ്യവസായി മുകേഷ് അമ്പാനിയുടേയും മോർഫ് ചെയ്ത ചിത്രമാണ് ട്വീറ്റിലുള്ളത്. അലാവുദ്ദീനും അത്ഭുത വിളക്കും എന്ന അറേബ്യൻ ചിത്രകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മോദി ഭൂതത്തിെൻറ രൂപത്തിലാണുള്ളത്. അമ്പാനിയാകെട്ട വിളക്കുമായി നിൽക്കുകയാണ്.
കേന്ദ്ര സർക്കാറിെൻറ കോർപ്പറേറ്റ് വിധേയത്വമാണ് കുനാൽ പ്രശ്നവത്കരിച്ചിരിക്കുന്നത്. കാർഷിക ബില്ലുകളിൽ ഉൾപ്പടെ രാജ്യം കുത്തകകൾക്ക് തീറെഴുതുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള പരിഹാസമാണിതെന്നാണ് ട്വീറ്റിന് ലഭിച്ച കമൻറുകൾ പറയുന്നത്. നേരത്തേതന്നെ ഭരണകൂട വിമർശനത്തിലൂടെ ശ്രദ്ധേയനായ ഹാസ്യകലാകാരനാണ് കുനാൽ കംറ. സുപ്രീംകോടതിക്കെതിരെ ട്വീറ്റ് ചെയ്തു എന്നപേരിൽ അദ്ദേഹം കോടതിയലക്ഷ്യ നടപടികൾ നേരിടുന്നുണ്ട്.
Boss with employee 😑😑😑 pic.twitter.com/sNpsDjsbII
— Kunal Kamra (@kunalkamra88) December 12, 2020
ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു കുനാലിന്‍റെ ട്വീറ്റ്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.