ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശ തള്ളിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് മുതിർന്ന ജഡ്ജി കുര്യൻ ജോസഫ്. കൊളീജിയത്തിെൻറ ശിപാർശ തള്ളിയത് സംഭവിക്കാൻ പാടില്ലാത്താണ്. ഇത് മുൻപില്ലാത്ത നടപടിയാണ്. അതിനാൽ ചർച്ചകൾക്ക് കൂടുതൽ സമയമെടുക്കും. അടുത്ത ആഴ്ച കൊളീജിയം ചേരുമെന്നും കുര്യൻ ജോസഫ് പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിയായി കൊളീജിയം നൽകിയ കെ.എം. ജോസഫിെൻറ നിയന ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം. ജോസഫിെനാപ്പം ശിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്രയുടെ നിയമനം അംഗീകരിക്കുകയും ചെയ്തു.
2016ൽ ഉത്തരാഖണ്ഡ് സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത് ഹൈകോടതി ചീഫ് ജസ്റ്റിസായലിരുന്ന കെ.എം ജോസഫായിരുന്നു. ഇൗ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.