ന്യൂഡൽഹി: കാലിത്തീറ്റ കേസിൽ ജാമ്യം കിട്ടിയെങ്കിലും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വീട്ടിലെത്തുന്നത് വൈകിയേക്കും. വിവിധ അസുഖങ്ങൾക്ക് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിവരുന്ന ചികിത്സ പൂർത്തിയായ ശേഷമേ അദ്ദേഹം വീട്ടിലേക്ക് മടങ്ങൂ. കാലിത്തീറ്റ കുംഭകോണത്തിലെ ഡുംക ട്രഷറി കേസിൽ ഝാർഖണ്ഡ് ഹൈകോടതി കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച അദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങും. കഴിഞ്ഞ ജനുവരി മുതൽ ലാലു ചികിത്സാർഥം ജുഡീഷ്യൽ കസ്റ്റഡിയിൽ എയിംസിലാണ്. അദ്ദേഹം വേഗം സുഖംപ്രാപിക്കുമെന്നും ഉടൻ തിരികെ വീട്ടിലെത്തുമെന്നും ലാലുവിെൻറ മകനും നേതാവുമായ മകൻ തേജസ്വി യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.