ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിങ്ങിനും ഭർത്താവ് ആനന്ദ് ഗ്രോവറിനും ബോംബെ ഹൈകോടതി അനുവ ദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ ്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐയുടെ ഹരജി തള്ളിയത്.
വിദ േശ സംഭാവന വഴിമാറ്റി ചെലവഴിച്ചുവെന്ന പരാതിയിൽ ‘ലോയേഴ്സ് കലക്റ്റിവ്’ ഭാരവാഹികളാ യ ഇന്ദിര ജെയ്സിങ്ങിനും ഗ്രോവറിനുമെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. സി.ബി.ഐ അറസ്റ്റിൽ നിന്നും സംരക്ഷണം തേടി ഇവർ ബോംബെ ഹൈകോടതിയെ സമീപിക്കുകയും ഇടക്കാല സംരക്ഷണം നേടുകയും ചെയ്തിരുന്നു. ജൂലൈ 25 ന് ഹൈകോടതി അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ സുപ്രീകോടതിയെ സമീപിച്ചത്.
ആഗസ്റ്റ് 19 ന് കേസ് വീണ്ടും പരിഗണിച്ച ബോംബെ ഹൈകോടതി ഇടക്കാല സംരക്ഷണം തുടരുമെന്ന് അറിയിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്ന 2021 ജൂൺ വരെ ഇത് തുടരും.
വിദേശ സംഭാവന ചട്ടം ലംഘിച്ച ഇന്ദിര ജെയ്സിങ്ങിനും ഗ്രോവറിനുമെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റൊരു അഭിഭാഷക സംഘടനയായ ലോയേഴ്സ് വോയ്സ് നൽകിയ പൊതുതാൽപര്യ ഹരജിയും സുപ്രീംകോടതി തള്ളി. കേസിൽ ഇവർക്കെതിരെ സി.ബി.ഐ കേസെടുത്തതാണെന്നും അതിനാൽ ഹരജി നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടലടക്കം ശ്രേദ്ധയമായ പല കേസുകളിലും നിയമസഹായം നൽകിയ അഭിഭാഷക കൂട്ടായ്മയാണ് ‘ലോയേഴ്സ് കലക്റ്റിവ്’. ‘ലോയേഴ്സ് കലക്റ്റിവ്’ പ്രസിഡൻറ് ആനന്ദ് ഗ്രോവർ, ഇന്ദിര ജെയ്സിങ് എന്നിവർ നിയമലംഘനം നടത്തിയെന്നാരോപിച്ച് ജൂൺ 13നാണ് സി.ബി.െഎ കേസ് എടുത്തത്.
സർക്കാറിതര സംഘടനയായ ‘ലോയേഴ്സ് കലക്റ്റിവി’ന് 2006 മുതല്‍ 2015 വരെ 32 കോടി രൂപയാണ് വിദേശ സംഭാവനയായി ലഭിച്ചത്. ഇൗ തുക ആനന്ദ് ഗ്രോവര്‍, ഇന്ദിര ജെയ്സിങ് അടക്കമുള്ളവർ വിമാന യാത്രകള്‍ക്കായി ഉപയോഗിച്ചു. കൂടാതെ, ധര്‍ണകള്‍ നടത്താനും എം.പിമാര്‍ക്ക് വേണ്ടി വക്കാലത്ത് നടത്താനും ഈ തുക ഉപയോഗിച്ചു തുടങ്ങിയ പരാതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.