പ്ര​മു​ഖ​രു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്​ അ​വ​ധി വേ​ണ്ടെ​ന്ന്​ രാ​ജ​സ്​​ഥാ​ൻ ഗ​വ​ർ​ണ​റും

ജെയ്പൂർ: പ്രമുഖ വ്യക്തികളുടെ ജന്മവാർഷിക ദിനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഒാഫിസുകൾക്കും അവധി നൽകേണ്ടതില്ലെന്ന് രാജസ്ഥാൻ ഗവർണർ കല്യാൺസിങ്.  മുണ്ട്വ ഗ്രാമത്തിൽ ഡോ. അംബേദ്കറുടെ 126ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അംബേദ്കറുടെ ജന്മവാർഷിക ചടങ്ങിൽ പെങ്കടുത്ത് ഉത്തർപ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ലക്നോവിൽ ഇതേ അഭിപ്രായം പറഞ്ഞതിന് തൊട്ടുപിറകെയാണ് കല്യാൺ സിങ്ങും ഇങ്ങനെ പറഞ്ഞത്.

ജന്മവാർഷികത്തിൽ അവധി നൽകുന്നതിന് പകരം പ്രമുഖരെക്കുറിച്ച് രണ്ടുമണിക്കൂർ പ്രത്യേക പരിപാടി സംഘടിപ്പിക്കണമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രശസ്തരുടെ ജന്മദിനാഘോങ്ങൾ വിദ്യാർഥികൾ സെമിനാറുകളും മറ്റും നടത്തിയാണ് ആഘോഷിക്കേണ്ടതെന്ന് കല്യാൺ സിങ് പറഞ്ഞു.  
സഹവർത്തിത്വം ശക്തമാക്കുകയും വിവേചനം ഇല്ലാതാക്കുകയും ചെയ്താൽ മാത്രമേ സമൂഹം വികസിക്കുകയുള്ളൂ.

Tags:    
News Summary - leave - jayathi days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.