ഇംഫാൽ: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂട്ട ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുേമ്പാൾ, ശിശുമരണം ഏറ്റവും കുറവുള്ള മണിപ്പൂർ ശ്രദ്ധേയമാവുന്നു.
ദേശീയതലത്തിൽ 1000 നവജാത ശിശുക്കളിൽ 43 പേർ മരിക്കുേമ്പാൾ, മണിപ്പൂരിൽ ഇത് ഒമ്പത് മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം, അയൽ സംസ്ഥാനമായ അസമിൽ ഇത് 62 ആണ്. സംസ്ഥാനത്ത് നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ, ആശുപത്രികളുടെ മികവ്, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മാർഥത, ആരോഗ്യ ബോധവത്കരണം, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് മണിപ്പൂരിനെ ശിശു ആരോഗ്യ രംഗത്ത് മുൻപന്തിയിലെത്തിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.