ഗീർ വനത്തിൽ വലയിൽ കുടുങ്ങിയ സിംഹക്കുട്ടിക്ക് രക്ഷകരായി ഫോറസ്റ്റ് ഗാർഡുമാർ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേശ് പാണ്ഡെ ട്വീറ്റ് ചെയ്ത സിംഹക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി. ഗുജറാത്തിലെ രാജുല, ഗ്രേറ്റർ ഗീർ പ്രദേശത്താണ് സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീൽഡ് വർക്കർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സിംഹക്കുട്ടി വലയിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് ഗാർഡുകൾ സ്ഥലത്തെത്തുകയായിരുന്നു.
സിംഹക്കുട്ടി അബദ്ധത്തിൽ വലയിൽകുടുങ്ങുകയായിരുന്നെന്നാണ് സൂചന.സിംഹക്കുട്ടിയുടെ അലർച്ച കേട്ട് സംഭവസ്ഥലത്തേക്ക് വന്ന ഗാർഡുമാർ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റ് കുട്ടികളോടൊപ്പം പെൺസിംഹം സമീപത്തുതന്നെ ഇരുന്നതാണ് രക്ഷാപ്രവർത്തകരിൽ ഭീതി ഉളവാക്കിയത്.
Forest staffs and field researchers in Rajula, Greater Gir (Gujrat) heard a roar and found a lion cub trapped in net. Lioness with other cubs was sitting nearby. To avoid strangulation of cub they put their lives at risk and freed the cub. Salute to our green guards.@CentralIfs pic.twitter.com/sHloH9bb1J
— Ramesh Pandey (@rameshpandeyifs) March 4, 2021
'ഗുജറാത്തിലെ രാജുലയിലെ ഗ്രേറ്റർ ഗിറിൽ ഫോറസ്റ്റ് സ്റ്റാഫുകളും ഫീൽഡ് ഗവേഷകരും വലിയ ഗർജ്ജനം കേട്ട് നടത്തിയ അന്വേഷണത്തിലാണ് സിംഹക്കുട്ടി വലയിൽ കുടുങ്ങിയതായി കണ്ടെത്തിയത്. മറ്റ് കുട്ടികളുമായി സിംഹം അടുത്ത്തന്നെ ഇരിക്കുകയായിരുന്നു. ജീവൻ പണയംവച്ചായിരുന്നു ഞങ്ങളുടെ രക്ഷാപ്രവർത്തനം. ഞങ്ങളുടെ പച്ച കാവൽക്കാർക്ക് സല്യൂട്ട്' -രമേഷ് പാണ്ഡെ തന്‍റെ പോസ്റ്റിൽ കുറിച്ചു. നിരവധിപേർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് പോസ്റ്റിൽ കമന്‍റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.