ഐ.സി.ഐ.സി.ഐ വായ്പ തട്ടിപ്പ്; വിഡിയോകോൺ സി.ഇ.ഒ വേണുഗോപാൽ ധൂത്ത് അറസ്റ്റിൽ

ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ വായ്പ തട്ടിപ്പ് കേസിൽ വിഡിയോകോൺ സി.ഇ.ഒ വേണുഗോപാൽ ധൂത്തിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായിന് പിന്നാലെയാണിത്. ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് വിഡിയോകോണിന് ലഭിച്ച 3,250 കോടി രൂപ വായ്പയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. വായ്പതട്ടിപ്പ് കേസിൽ സി.ബി.ഐയുടെ മൂന്നാമത്തെ അറസ്റ്റാണിത്.

കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ചന്ദ കൊച്ചാറിനെയും ഭർത്താവിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഐ.സി.എ.സി.ഐ മേധാവി ആയിരിക്കെ വിഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

2012ലാണ് കേസിനാസ്പദമായ സംഭവം. വിഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്ക് ശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു. 59കാരിയായ ചന്ദ കൊച്ചാര്‍ വിഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.

സംഭവത്തിൽ 2019ൽ ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂത് അദ്ദേഹത്തിന്റെ കമ്പനികളായ വിഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, വിഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേർത്ത് സി.ബി.ഐ. കേസെടുത്തിരുന്നു.

Tags:    
News Summary - Loan fraud case: CBI arrests Venugopal Dhoot, Videocon CEO, after Kochhar couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.