ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച വേണം –രാഷ്ട്രപതി

ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് ചെലവ് കുറക്കാനും നടത്തിപ്പ് സുഗമമാക്കാനും സഹായിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രീയപാര്‍ട്ടികളെ ഒരൊറ്റ പ്ളാറ്റ്ഫോമില്‍ കൊണ്ടുവന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്‍ഥിച്ചു. പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സമവായത്തിലത്തെിയാല്‍ ഭരണഘടനാഭേദഗതി നടത്താനാകും. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ നടത്തിപ്പിലെ സങ്കീര്‍ണത ഒഴിവാക്കാം.

1950ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിലവില്‍വന്നതിന്‍െറ സ്മരണക്ക് സംഘടിപ്പിച്ച ദേശീയ വോട്ടേഴ്സ് ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി എന്നിവര്‍ നേരത്തെ ഈ അഭിപ്രായത്തെ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി 2015ല്‍ പിന്തുണച്ചതിനത്തെുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അഭിപ്രായം ആരാഞ്ഞിരുന്നു.

ഭരണഘടന ഭേദഗതിയാണ് ഇക്കാര്യത്തില്‍ ആദ്യം വേണ്ടത്. 10,000 കോടി രൂപ ചെലവാകുമെന്ന് അന്ന് കമീഷന്‍ മറുപടിനല്‍കിയിരുന്നു. കൂടാതെ, അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടിവരും.

Tags:    
News Summary - lok sabha assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.