ന്യൂഡൽഹി: കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജൂൺ 30ന് ചുമതലയേല്ക്കും. നിലവിൽ കരസേനാ ഉപമേധാവിയാണ് അദ്ദേഹം.
മനോജ് സി. പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാമത്തെ കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക. 40 വർഷത്തെ സേവനത്തിനിടയിൽ ഇന്ത്യൻ സൈന്യത്തിൽ കമാൻഡ് ഓഫ് റെജിമെന്റ് (18 ജമ്മു കശ്മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്ടർ അസം റൈഫിൾസ്), ഡി.ഐ.ജി, അസം റൈഫിൾസ് (ഈസ്റ്റ്), 9-കോർപ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കരസേനാ ഉപമേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2022 മുതൽ 2024 വരെ നോർത്തേൺ കമാൻഡിന്റെ ഡയറക്ടർ ജനറൽ ഇൻഫൻട്രി, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
സൈനിക ബഹുമതികളായ പരം വിശിഷ്ട് സേവാ മെഡലും അതി വിശിഷ്ട് സേവാ മെഡലും ലഫ്റ്റനന്റ് ജനറൽ ദ്വിവേദി നേടിയിട്ടുണ്ട്. 1984 ഡിസംബർ 15 ന് ഇന്ത്യൻ കരസേനയുടെ ഇൻഫന്ററി റെജിമെന്റായ ജമ്മു കശ്മീർ റൈഫിലൂടെയാണ് അദ്ദേഹം സൈന്യത്തിന്റെ ഭാഗമായത്. സൈനിക് സ്കൂൾ രേവ, നാഷണൽ ഡിഫൻസ് കോളേജ്, യു.എസ് ആർമി വാർ കോളേജ് എന്നിവിടങ്ങളിളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.