ചെന്നൈ: ശക്തിതെളിയിക്കുന്നതിെൻറ ഭാഗമായി കരുണാനിധിയുടെ മൂത്തമകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.കെ. അഴഗിരിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചെന്നൈയിൽ സമാധാന റാലി സംഘടിപ്പിച്ചു. ഒന്നര ലക്ഷം പേർ പെങ്കടുത്തതായാണ് അവകാശവാദം. ബുധനാഴ്ച രാവിലെ പത്തര മണിയോടെ തിരുവല്ലിക്കേണി പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച റാലി പന്ത്രണ്ടരയോടെ മറിനബീച്ചിലെ കരുണാനിധി സമാധിയിൽ സമാപിച്ചു.
തുറന്ന ജീപ്പിൽ കറുത്ത ഷർട്ട് ധരിച്ച് ആളുകളെ അഭിവാദ്യം ചെയ്ത അഴഗിരിക്കൊപ്പം മക്കളായ ദുരൈ ദയാനിധി, കയൽവിഴി എന്നിവരും റാലിയിൽ അണിനിരന്നു. കരുണാനിധി അന്തരിച്ച് മുപ്പതു തികയുന്ന ദിവസം ആദരാഞ്ജലികളർപ്പിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും ഇതിന് രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും അഴഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നോടൊപ്പം റാലിയിൽ അണിനിരന്ന ഒന്നരലക്ഷം പ്രവർത്തകരെ പുറത്താക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
അഴഗിരിയെ ഡി.എം.കെയിൽ തിരിച്ചെടുക്കുന്നതിന് സ്റ്റാലിനും മുതിർന്ന നേതാക്കളും തയാറാവാത്ത സാഹചര്യത്തിലാണ് അഴഗിരി കരുണാനിധിയുടെ സമാധി സന്ദർശിച്ച് കലാപക്കൊടി ഉയർത്തിയത്. കൈലജ്ഞറുടെ യഥാർഥ അനുഭാവികൾ തന്നോടൊപ്പമാണെന്നും അഴഗിരി പ്രഖ്യാപിച്ചു. പാർട്ടിയിൽ തിരിച്ചെടുത്താൽ സ്റ്റാലിെൻറ നേതൃത്വം അംഗീകരിച്ച് പ്രവർത്തിക്കാെമന്ന് ഇടക്ക് അഴഗിരി അറിയിച്ചുവെങ്കിലും സ്റ്റാലിനും കൂട്ടരും നിഷേധാത്മക നിലപാട് തുടരുകയായിരുന്നു.
2014ലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഴഗിരിയെ ഡി.എം.കെയിൽനിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.