ന്യൂഡൽഹി: എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായ എം. വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനവും പാർട്ടി സ്ഥാനവും രാജിവെച്ചു. കേന്ദ്ര നഗരവികസന, വാർത്തവിതരണ പ്രക്ഷേപണ വകുപ്പുകളുടെ ചുമതലകളിൽ നിന്നാണ് നായിഡു രാജി സമർപ്പിച്ചത്. നായിഡു ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ പദവി അടക്കമുള്ള സ്ഥാനങ്ങളും നായിഡു രാജിവെച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയായി മത്സരിക്കുന്ന ആൾ ഒരു പാർട്ടിയുടെ ആളായി നിൽക്കുന്നത് ശരിയല്ലെന്നും താൻ ബി.ജെ.പിയുടെ ഭാഗമല്ലെന്നും നായിഡു മാധ്യമങ്ങളോട് പറഞ്ഞു.
ഗോപാൽ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. 2002-2004 കാലയളവിൽ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരുന്നു നായിഡു.
അമിത് ഷായുടെയും മോദിയുടെയും വിശ്വസ്തനായ വെങ്കയ്യ നായിഡുവിനെ ഉപയോഗിച്ച് സർക്കാറിന് ഇനിയും ഭൂരിപക്ഷം ലഭിക്കാത്ത രാജ്യസഭ വരുതിയിൽ നിർത്താമെന്ന കണക്കുകൂട്ടലിലാണ് രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണക്കാനുള്ള സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ തീരുമാനത്തിന് വെങ്കയ്യ നായിഡു നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.