കോയമ്പത്തൂർ: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സാമൂഹിക പ്രവർത്തക അഡ്വ. എസ്. ശെൽവഗോമതി, ആശിഖ് ഇലാഹി ബാവ എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ജസ്റ്റിസുമാരായ എം.വി. മുരളീധരൻ, സി.വി. കാർത്തികേയൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്.
നാലാഴ്ചക്കകം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിശദീകരണം നൽകണം. മനുഷ്യെൻറ പ്രാഥമികാവകാശമാണ് ഭക്ഷണമെന്നും ഇതിൽ കേന്ദ്ര സർക്കാറിന് ഇടപെടാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാറിെൻറ സ്റ്റാൻഡിങ് കൗൺസിൽ കെ.ആർ. ലക്ഷ്മൺ, അസി. സോളിസിറ്റർ ജനറൽ ജി.ആർ. സ്വാമിനാഥൻ എന്നിവരും സന്നിഹിതരായിരുന്നു.
മദ്രാസ് ഹൈകോടതിയുടെ നടപടി പ്രധാനമായും തമിഴ്നാട്ടിലാണ് ബാധകമാകുക. േകന്ദ്ര വിജ്ഞാപനമാണെന്നിരിക്കെ ഇൗ വിധി അടിസ്ഥാനപ്പെടുത്തി മറ്റ് സംസ്ഥാനങ്ങളിൽ നിയമ നടപടി സ്വീകരിക്കാൻ അവസരം കൈവരും. കേരള ഹൈകോടതിയിൽ സമാനമായ ഹരജി ബുധനാഴ്ച എത്തുന്നുണ്ട്. കേന്ദ്ര വിജ്ഞാപനത്തിന് 1960ലെ പി.സി.എ (പ്രിവൻഷൻ ഒാഫ് ക്രുവൽറ്റി റ്റു അനിമൽസ്) ആക്റ്റ് പ്രകാരം ഭരണഘടന സാധുതയില്ലെന്നും മതാചാരങ്ങളുടെ ഭാഗമായി മൃഗങ്ങളെ ബലി നൽകുന്നത് കുറ്റകരമല്ലെന്നും ഹരജിക്കാർ വാദിച്ചിരുന്നു. കശാപ്പിനായുള്ള കന്നുകാലി വിൽപന തടയാൻ കേന്ദ്രത്തിന് അധികാരമില്ല. മതാചാരങ്ങളും വിശ്വാസങ്ങളും ന്യൂനപക്ഷ താൽപര്യ സംരക്ഷണവും ഭരണഘടന ഉറപ്പ് നൽകുന്നതാണെന്ന് ഹരജിയിൽ േബാധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.