മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ആർ.എസ്.എസിന് പങ്കില്ലെന്ന് ഗഡ്കരി

മുംബൈ: മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരണം പ്രതിസന്ധിലായിരിക്കെ പ്രതികരണവുമായി ബി.ജെ.പി മുൻ അധ്യക്ഷനും കേന ്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. സർക്കാർ രൂപീകരണത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്ന് ഗഡ്കരി പ്രതികരിച്ചു.

സർക്കാർ രൂപീകരണ വിഷയത്തിൽ ബന്ധപ്പെട്ടവർ തീരുമാനമെടുക്കും. ആർ.എസ്.എസ് മധ്യസ്ഥ ശ്രമം നടത്തുന്നില്ല. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലാവും സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുകയെന്നും ഗഡ്കരി വ്യക്തമാക്കി.

ഭരണ കാലാവധിയിലെ 2.5 വർഷം മുഖ്യമന്ത്രി പദം ലഭിക്കണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചു നിൽക്കുകയാണ്. എന്നാൽ, മന്ത്രിസ്ഥാനങ്ങൾ തുല്യമായി വീതിക്കാമെന്ന വാഗ്ദാനമാണ് ബി.െജ.പി മുന്നോട്ടുവെക്കുന്നത്.

ഗഡ്കരിയുമായും ആർ.എസ്.എസ് നേതൃത്വവുമായും ഫട്നാവിസ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥശ്രമം നടത്തിയെന്ന വാർത്ത ഗഡ്കരി നിഷേധിച്ചത്.

Tags:    
News Summary - Maharashtra Govt: Nitin Gadkari Denied RSS Mediation -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.