'എന്നെ ഫോണിൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുത്'; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സുപ്രിയ സുലേ

മുംബൈ: മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എംപി എക്സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിവരം പൊലീസിൽ അറിയിച്ചുവെന്നും അവർ അറിയിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പ്രതിപക്ഷ പാർട്ടി എം.പിമാരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. കോൺഗ്രസ് എം.പി. കെ.സി. വേണു​ഗോപാലടക്കമുള്ളവർ തൻറെ ഫോണിൽ സ്‌പൈവെയർ സാന്നിധ്യമുള്ളതായി ആപ്പിളിൻറെ മുന്നറിയിപ്പ് ലഭിച്ചതായി മുമ്പ് ആരോപിച്ചിരുന്നു.

Tags:    
News Summary - Maharashtra MP Supriya Sule’s phone and WhatsApp hacked: ‘Do not call or text…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.