മുംബൈ: മഹാരാഷ്ട്രയിൽ വ ഞ്ചിത് ബഹുജ ൻ അഘാഡി (വി.ബി.എ) അ ധ്യക്ഷൻ പ്രകാ ശ് അംബേദ്കറെ അനുനയിപ്പിക്കാൻ ശ്രമവുമായി മഹാവികാസ് അഘാഡി (എം.വി.എ). ആറ് സീറ്റാണ് പ്രകാശ് ഒടുവിൽ ആവശ്യപ്പെട്ടത്. നാല് സീറ്റ് നൽകാമെന്ന എം.വി.എ നിലപാട് പ്രകാശ് തള്ളി. ചൊവ്വാഴ്ചയോടെ അന്തിമ നിലപാട് അറിയിച്ചില്ലെങ്കിൽ വി.ബി.എ ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകിയിരുന്നു.
ഇതോടെ, അഞ്ച് സീറ്റുകൾ നൽകാൻ എം.വി.എ തയാറാണെന്നാണ് സൂചന. എം.വി.എയുടെ അന്തിമ നിലപാടിന് ബുധനാഴ്ചവരെ കാത്തിരിക്കുമെന്ന് പ്രകാശ് അറിയിച്ചു. അകോല ഒഴികെ എം.വി.എ നൽകിയ സീറ്റുകളിൽ വിജയസാധ്യതയില്ലെന്ന് പ്രകാശ് ആരോപിച്ചു. അകോല പ്രകാശിനായി മാറ്റിവെച്ചിരിക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസുമായി സഖ്യത്തിലായിരുന്ന 1998 ലും 1999 ലും മാത്രമാണ് അകോലയിൽ പ്രകാശ് ജയിച്ചത്. സഖ്യം വിട്ടശേഷവും പ്രകാശ് അകോലയിൽ മത്സരിച്ചു. 2009 ലും 2019 ലും രണ്ടാം സ്ഥാനത്തായിരുന്നു. വി.ബി.എക്ക് ഒറ്റക്ക് മത്സരിച്ച് ജയിക്കാനാകില്ലെങ്കിലും കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും. 2019 ൽ 10 ലോക്സഭ മണ്ഡലങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടത് വി.ബി.എ വോട്ട് ഭിന്നിപ്പിച്ചതിനാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.