മാലേഗാവ്​ കേസ്: കോടതിയിൽ ഹാജരാകുന്നതിൽ പ്ര​ജ്ഞ സിങ്ങിന് ഇളവില്ല

മുംബൈ: മാലേഗാവ്​ സ്​ഫോടന കേസിൽ എല്ലാ ആഴ്ചയും കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന പ്രതിയും ബ ി.ജെ.പി എം.പിയുമായ പ്ര​ജ്ഞ ​സി​ങ്​ ഠാകൂ​റിന്‍റെ ആവശ്യം പ്രത്യേക എൻ.ഐ.എ കോടതി തള്ളി. എം.പി എന്ന നിലയിൽ പാർലമെന്‍റ് സമ്മേളനത്തിൽ എല്ലാ ദിവസവും പങ്കെടുക്കണമെന്നും ഇളവ് അനുവദിക്കണമെന്നും പ്രത്യേക അപേക്ഷയിലൂടെയാണ് പ്ര​ജ്ഞ ​സി​ങ് ആവശ്യപ്പെട്ടത്.

ഹാജരാകുന്നതിൽ നിന്ന്​ ഇളവ്​ വേണമെന്ന പ്രജ്ഞയുടെ ഹരജി നേരത്തെയും കോടതി തള്ളിയിരുന്നു.

ഹിന്ദുത്വ ഭീകരർ പ്രതിസ്ഥാനത്തുള്ള 2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ മുംബൈയിലെ പ്രത്യേക എൻ.​െഎ.എ കോടതി ജഡ്​ജി വി.എസ്​. പഡാൽ ആണ് വാദം കേൾക്കുന്നത്. ഇതുവരെ 116 സാക്ഷികളെ വിസ്​തരിച്ചു.

കേസിൽ പ്രജ്ഞ, ​െലഫ്​. കേണൽ പ്രസാദ്​ പ​ുരോഹിത്​ തുടങ്ങി ഏഴു പേരാണ്​ വിചാരണ നേരിടുന്നത്​.

Tags:    
News Summary - Malegaon blast case: Sadhvi Pragya Singh Application Rejected -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.