ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ േതാൽക്കുമെന്ന് അറിയാവുന്നതിനാൽ മുഖ്യമന്ത്രി മമത ബാനർജിക്ക് നിരാശയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അമിത് ഷാ അനാവശ്യമായി ഇടപെടുന്നുവെന്ന മമതയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അവർ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. നിരവധി ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത് അവർ മറന്നോ? അവർ ദിവസവും ഗുണ്ടായിസത്തിൽ ഏർപ്പെടുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.
അമിത് ഷാ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ തലയിടുകയാണെന്ന് മമത ബാനർജി ആരോപണമുന്നയിച്ചിരുന്നു. അമിത് ഷാ എന്താണ് ചെയ്യുന്നത്? അമിത് ഷായ്ക്കാണോ തെരഞ്ഞെടുപ്പ് കമീഷന്‍റെ ചുമതല? അേദ്ദഹം ദൈനംദിന കാര്യങ്ങളിൽ നിരന്തം ഇടെപടുന്നു -മമത ബാനർജി പറഞ്ഞു.
ബാങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന സർക്കാറിലും നിയമസഭ തെരഞ്ഞെടുപ്പിലും അമിത്ഷാ ഇടെപ്പടുന്നുവെന്നായിരുന്നു മമതയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.