ന്യൂഡൽഹി: നഗരത്തിലെ പ്രശസ്ത റെസ്റ്ററൻറിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. രാജ്യ തലസ്ഥാനത്ത് ആഢംബര ഹോട്ടലുകളും ഭക്ഷണശാലകളുമുള്ള ഭാഗത്തെ സ്വകാര്യ റെസ്റ്ററൻറിൽ നിന്ന് വാങ്ങിയ ദക്ഷിണേന്ത്യൻ വിഭവമായ സാമ്പാറിൽ നിന്നാണ് യുവാക്കൾക്ക് പല്ലിയെ കിട്ടിയത്.
സംഭവത്തിൽ രോഷാകുലരായ യുവാക്കൾ റെസ്റ്ററൻറ് ജീവനക്കാരോട് തട്ടിക്കയറി. ''ഞാൻ അൽപം കഴിച്ചിട്ടുണ്ട്. പല്ലിയുടെ പാതി കാണാനില്ല.'' ജീവനക്കാരെ വിളിച്ച് സാമ്പാൾ പാത്രം ചൂണ്ടിക്കാട്ടി ചെറുപ്പക്കാരിലൊരാൾ പറഞ്ഞു;
ഏറെ ആളുകൾ എത്തുന്ന, ദക്ഷിണേന്ത്യൻ ഭക്ഷണത്തിന് പേരു കേട്ട ഹോട്ടലിലാണ് സംഭവം. റെസ്റ്ററൻറ് മെനുവിെൻറ ചിത്രമെടുത്ത ചെറുപ്പക്കാർ സംഭവത്തിെൻറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.