മുംബൈ: പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ യുവാവ് മരിച്ചു. നാഗ്പൂർ സ്വദേശി സോഹേൽ ഖാൻ സലീം ഖാൻ (22) ആണ് മരിച്ചത്. സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കാൽ വഴുതിയ യുവാവ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് മുകളിൽ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.
അതേസമയം മങ്കാപൂർ പാലത്തിൽ വച്ച് പട്ടത്തിൻ്റെ ചരട് മുഖത്ത് ഉരഞ്ഞ് യുവതിക്ക് പരിക്കേറ്റു. പട്ടം പറത്താനുപയോഗിക്കുന്ന മൂർച്ചയുള്ള ചരട് (മാഞ്ച) മുഖത്ത് കുരുങ്ങുകയായിരുന്നു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മുഖത്ത് ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ആശിപത്രി അധികൃതർ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ പട്ടത്തിൻ്റെ ചരട് മുഖത്ത് കുരുങ്ങി വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുഖം മുറിഞ്ഞു. നരേന്ദ്ര നഗറിൽ ബൈക്കിൽ സഞ്ചരിക്കവെ പട്ടത്തിൻ്റെ ചരട് ബൈക്കിൽ കുരുങ്ങി 22കാരന് പരിക്കേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.