യു.പി നിയമസഭക്ക്​ മുന്നിലെ റോഡിൽ നമസ്കാരം; ഒരാൾ അറസ്​റ്റിൽ

ലഖ്​നോ: യു.പി നിയമസഭക്ക്​ മുന്നിലെ തിരക്കേറിയ റോഡിൽ നമസ്കരിച്ചയാളെ പൊലീസ് അറസ്​റ്റ്​ ചെയ്​തു. വെള്ളിയാഴ്​ച വൈകീട്ടാണ്​ യു.പി നിയമസഭക്ക്​​ മുന്നിൽ റഫീഖ്​ അഹമ്മദ്​ എന്നയാളാണ് റോഡിന്​ നടുവിൽ നമസ്കരിച്ചത്. ഈ സമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിയമസഭയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയായിരുന്നു.

അറസ്​റ്റിലായ റഫീഖിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രവാക്യങ്ങൾ വിളിച്ച്​ അരയിൽ കത്തിയുമായാണ്​ ഇയാൾ നമസ്​കരിച്ചതെന്നും പൊലീസ്​ അറിയിച്ചു

ഈ സമയം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട്​ ​പൊലീസുകാ​െര സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​. റഫീഖിനെ തടയുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ ഇവരെ​ സസ്​പെൻഡ് ചെയ്തത്.

Tags:    
News Summary - Man offers namaz on road outside UP, Arrested-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.