ന്യൂഡൽഹി: റിസർവ് ബാങ്കിെൻറ കരുതൽശേഖരത്തിൽ ൈകയിടുന്നതുപോലുള്ള സാഹസികതകൾക്ക് സർക്കാറിനെ അനുവദിക്കില്ലെന്ന് കോൺഗ്രസ്. സർക്കാറിെൻറ ഭാഗത്തുനിന്ന് ഇത്തരമൊരു ആവശ്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സർക്കാർ ശ്രമം നടപ്പായാൽ അത് ഇന്ത്യകണ്ട ഏറ്റവും വലിയ കവർച്ചയായിരിക്കുമെന്ന് പാർട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു.
രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നതാണ് സർക്കാർ നീക്കം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റിസർവ് ബാങ്കിെൻറ പക്കൽ ഋണധനം വേണം. റിസർവ് ബാങ്കിെൻറ വിശ്വാസ്യതയും നിക്ഷേപകരുടെ വിശ്വാസവും തകർക്കുന്നതാണ് സർക്കാർ നീക്കം.
ധനക്കമ്മിയും കറണ്ട് അക്കൗണ്ട് കമ്മിയും ദിനേന പെരുകുന്നതു കൊണ്ടാണ് റിസർവ് ബാങ്കിെൻറ പണം പ്രയോജനപ്പെടുത്താൻ സർക്കാർ തുനിയുന്നത്. അതിെൻറ പേരുപറഞ്ഞ് പണമെടുത്ത് ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് മെച്ചപ്പെട്ട സാമ്പത്തിക പ്രതീതി സൃഷ്ടിക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.