ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചതിൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മാപ്പുപറയണമെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശത്തിൽ രാഹുൽ ട്വിറ്ററിലൂടെയാണ് തെൻറ അതൃപ്തി അറിയിച്ചത്. ‘‘ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസ് പാർട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാൽ, കോൺഗ്രസിന് വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യവുമാണുള്ളത്. മണിശങ്കർ അയ്യർ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതിൽ മാപ്പുപറയുമെന്നാണ് താനും കോൺഗ്രസ് പാർട്ടിയും കരുതുന്നത്’’ -രാഹുൽ ട്വിറ്റ് ചെയ്തു.
‘‘മോദി തരംതാഴ്ന്ന, സംസ്കാരമില്ലാത്ത വ്യക്തിയാണ്. ഇൗ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്’’ -എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന.
ഗുജറാത്ത് റാലിയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരാമർശിക്കാതെ ഇന്ത്യയുടെ നിർമിതിക്കായി ബാബാ സാഹേബ് അംബേദ്കർ നൽകിയ സംഭാവനകളെ കുറിച്ച് മോദി സംസാരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അയ്യർ. അംബേദ്കറിെൻറ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അത് വിജയിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.
എന്നാൽ, നെഹ്റുവിനെ പരാമർശിക്കാതിരുന്ന മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു. 2014 തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയെ ‘ചായക്കാരൻ’ എന്ന് ആക്ഷേപിച്ചതും മണിശങ്കർ അയ്യരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.