ഇംഫാൽ: മണിപ്പൂരിൽ ഗവർണറുടെ വസതിയായ രാജ്ഭവനിൽനിന്ന് 100 മീറ്ററോളം അകലെ ജി.പി വിമൻസ് കോളജ് ഗേറ്റിൽ കൈബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നും പൊലീസ് ആസ്ഥാനത്തുനിന്നും 300 മീറ്ററോളം ദൂരെയാണ് കോളജ്. ഉടൻ പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കുകയും ബോംബ് നിർമാർജന സ്ക്വാഡ് എത്തി നിർവീര്യമാക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് കോളജിലെ വിദ്യാർഥികൾ പ്രകടനം നടത്തി. ബോംബ് സ്ഥാപിച്ചവരെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
ഇംഫാൽ: മണിപ്പൂരിൽ പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നും പിടിച്ചുപറി നടത്തിയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ എന്നിവിടങ്ങളിൽനിന്ന് യവോൽ കന്ന ലുപ് (കെ.വൈ.കെ.എൽ), കാങ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടി (നോയോൻ), കാങ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടി (പീപ്ൾസ് വാർ ഗ്രൂപ്) എന്നീ സംഘടനകളിലെ ഓരോരുത്തരാണ് ഞായറാഴ്ച പൊലീസ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.