ഡൽഹി: ആം ആദ്മി പാർട്ടിയുടെ ‘സഹപൈലറ്റും’ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറ വലംകൈയുമായ മനീഷ് സിസോദിയക ്ക് മിന്നും ജയം. പട്പർഗഞ്ജ് മണ്ഡലത്തിൽനിന്നും 3207 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ബി.ജ െ.പിയുടെ രവീന്ദർ സിങ് നെഗിയായിരുന്നു പ്രധാന എതിരാളി. കോൺഗ്രസിെൻറ ലക്ഷ്മൺ റാവത്ത് മത്സരിച്ചെങ്കിലും ഏറെ പിന്നിലായി.
ഡൽഹിയിൽ വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട മന്ത്രിയാണ് മനീഷ് സിസോദിയ. ആം ആദ്മി പാർട്ടി നിശബ്ദത പാലിച്ചപ്പോഴും ശാഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് അദ്ദേഹം തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് സിസോദിയ നിയമസഭയിേലക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
1998 മുതൽ 2013 വരെ കോൺഗ്രസിൻെറ ശക്തി കേന്ദ്രമായിരുന്ന പട്പർഗഞ്ജിൻെറ ചരിത്രം മാറ്റിയെഴുതിയത് സിസോദിയയാണ്. കഴിഞ്ഞ ഭരണത്തിൽ ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ, വിദ്യാഭ്യാസം, സാമ്പത്തികം, ടൂറിസം, വനിത ശിശു ക്ഷേമ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ആപിൻെറ സഹസ്ഥാപകൻ കൂടിയായ അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് വരുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.