പനാജി: ഭൂമി രേഖകളിൽ നിയമവിരുദ്ധമായി മാറ്റം വരുത്തിയെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായിപ്രതിരോധമന്ത്രി മനോഹർ പരീകർ. മകനും ബിസിനസ് പങ്കാളിയും ചേർന്ന് വാങ്ങിയ ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തിയത് നിയമവിേധയമായാണെന്നും പരീകർ പറഞ്ഞു.
രേഖകളെല്ലാം കൃത്യമായി ഹാജരാക്കിയാൽ ഒരു ദിവസം കൊണ്ടുതന്നെ വാങ്ങിയ ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്താമെന്ന് നിയമം പറയുന്നു. ഇതിൽ എന്താണ് അന്യായമായിട്ടുള്ളത്. നിയമപരമായി മാറ്റം വരുത്തുക എന്നുള്ളത് ഒരാളുടെ മൗലിക അവകാശമാണെന്നും പരീകർ പറഞ്ഞു.
മനോഹർ പരീകറിെൻറ മകൻ അഭിജിത് പരീകറും പങ്കാളി കൃഷ്ണരാജ് സുകേർകറും 2013ൽ ഗോവയിലെ സാൻഗം ഉപജില്ലയിലെ നേത്രവാലി ഗ്രാമത്തിൽ ഭൂമി വാങ്ങിയിരുന്നു. വാങ്ങിയ ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തിയത് ഒരു ദിവസം കൊണ്ടാണെന്നും അതിന് മനോഹർ പരീകറും ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറും നിയമാനുസൃതമല്ലാതെ സഹായം ചെയ്തുവെന്നും കോൺഗ്രസ് സെക്രട്ടറി ഗിരീഷ് ചോദംഗറും എ.െഎ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്ങും ആരോപിച്ചിരുന്നു.
ഇത്തരത്തിൽ ഒരു ദിവസം കൊണ്ട് രേഖകളിൽ മാറ്റം വരുത്താനാകില്ല. സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച രേഖകളിലും ഇൗ മാറ്റം വരുത്തേണ്ടതുണ്ട്. അതിന് നടപടി ക്രമങ്ങളുണ്ട്. നിയമം കാറ്റിൽ പറത്തിയാണ് രേഖകൾ ഒരു ദിവസം കൊണ്ട് മാറ്റം വരുത്തിയതെന്നുമായിരുന്ന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.