പനാജി: ഗോവയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീകറിന്‍െറ മറുപടി കൗതുകമുണര്‍ത്തുന്നതായി. പാലം വന്നാല്‍ കടക്കുകതന്നെ എന്നായിരുന്നു പരീകറിന്‍െറ പ്രതികരണം. പനാജിയില്‍ സ്ഥാനാര്‍ഥി സിദ്ധാര്‍ഫ് കുന്‍കൊലിയങ്കറിനൊപ്പം പത്രിക സമര്‍പ്പിക്കാനത്തെിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഗോവയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍, കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി നടത്തിയ പ്രതികരണവും ഭാവിമുഖ്യമന്ത്രിയെ സംബന്ധിച്ച അഭ്യൂഹത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ജനാധിപത്യ രീതിയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞ ഗഡ്കരി, വേണ്ടിവന്നാല്‍ കേന്ദ്രത്തില്‍നിന്ന് ആളെ കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു. ഇതാണ് പരീകര്‍തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യമുയരാന്‍ കാരണം. മറ്റൊരു കേന്ദ്രമന്ത്രിയായ ശ്രീപദ് നായികും ഗോവയില്‍നിന്നാണ്. എന്നാല്‍, ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇവരിലൊരാളുടെ പേര് പറയാന്‍ ഗഡ്കരി തയാറായില്ല.
അതേസമയം, മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് ശ്രീപദ് നായിക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കറും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.