പരീക്കറിന്​ പാൻക്രിയാസ്​ അർബുദമെന്ന്​ സ്ഥിരീകരിച്ച്​ ഗോവ സർക്കാർ

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്​ പാൻക്രിയാസ്​ അർബുദമാണെന്ന്​ സ്ഥിരീകരിച്ച്​ സർക്കാർ. കഴിഞ്ഞ കുറച്ചു മാസങ്ങളായി പരീക്കർ പാൻക്രിയാസ്​ അർബുദത്തിന്​ ചികിത്സയിലായിരുന്നുവെന്ന്​ ആരോഗ്യമന്ത്രി വിശ്വജിത്ത്​ റാനെ അറിയിച്ചു. സംസ്ഥാനത്ത്​ ഭരണം നയിക്കാൻ പരീക്കറിന്​ കഴിയില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.

മനോഹർ പരീക്കർ ഗോവയുടെ മുഖ്യമന്ത്രിയാണ്​. അദ്ദേഹത്തിന്​ പാൻക്രിയാസ്​ കാൻസറാണ്​. അതിൽ സർക്കാറിന്​ ഒന്നും ഒളിക്കാനില്ല. ദീർഘനാൾ ജനസേവനം നടത്തിയ അ​ദ്ദേഹത്തിന്​ സമാധാനപരമായ കുടുംബജീവിതമാണ്​ ഇപ്പോൾ ആവശ്യമെന്നും റാനെ പറഞ്ഞു.

Tags:    
News Summary - Manohar Parrikar Has Pancreatic Cancer- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.