പനാജി: ഒൗദ്യോഗിക വസതിയിൽ മന്ത്രിസഭാ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. മുഖ്യമന്ത്രിയുടെ വസതിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ മന്ത്രിമാരെല്ലാം പെങ്കടുക്കും. ഭരണനിർവഹണത്തിൽ മുഖ്യമന്ത്രി സജീവമാണെന്നും സംസഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കാനായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും മന്ത്രി വിജയ് സർദേശായി പറഞ്ഞു. ചൊവ്വാഴ്ച ഗോവ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡ് യോഗവും മുഖ്യമന്ത്രിയുടെ വസതിയിലാണ് നടന്നത്.
പാൻക്രിയാറ്റിക് അർബുദ ബാധിതനായ പരീക്കർ മാസങ്ങളിലായി ചികിത്സയിലാണ്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഒക്ടോബർ 14 നാണ് ആശുപത്രിവിട്ടത്. ആശുപത്രി വിടുന്നതിനു മുമ്പ് അദ്ദേഹം എയിംസിൽ തന്നെ മന്ത്രിസഭായോഗം വിളിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് പാൻക്രിയാറ്റിക് അർബുദമാണെന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.