പനാജി: ഗോവ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് കേന്ദ്രപ്രതിരോധ മന്ത്രിസ്ഥാനം മനോഹർ പരീകർ രാജിവെച്ചു. ചൊവ്വാഴ്ച പരീകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി സർക്കാർ രൂപവത്കരിക്കുന്നത്. എേട്ടാ ഒമ്പതോ എം.എൽ.എമാരും ഇദ്ദേഹത്തോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗോവ ഫോർവേഡ് പാർട്ടിയിലെയും മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയിലെയും രണ്ടുപേർ വീതവും രണ്ട് സ്വതന്ത്രരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിനയ് ടെണ്ടുൽകർ പറഞ്ഞു. ബി.ജെ.പിയിൽനിന്ന് നിലവിലെ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസയും മറ്റൊരു എം.എൽ.എയും സത്യപ്രതിജ്ഞ ചെയ്യും. ഇദ്ദേഹത്തിെൻറ േപര് ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്ന് വിനയ് ടെണ്ടുൽകർ പറഞ്ഞു.
40 അംഗ ഗോവ നിയമസഭയിൽ ഭൂരിപക്ഷത്തിന് 21 സീറ്റാണ് േവണ്ടത്. എന്നാൽ, 13 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഗോവ ഫോർവേഡ് പാർട്ടിയുടെയും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചാണ് കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. 17 സീറ്റുമായി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും മറ്റ് പാർട്ടികളുടെ പിന്തുണനേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയുടെ പിന്തുണ കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടത്തിയ തിരക്കിട്ട നീക്കത്തിലൂടെ കോൺഗ്രസ് പ്രതീക്ഷകളെ അട്ടിമറിക്കുകയായിരുന്നു. അതേസമയം, പാർട്ടി എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷൻ പ്രഭാകർ ടിംബ്ലെ രാജിവെച്ചു.
13 ബി.ജെ.പി എം.എൽ.എമാരും പിന്തുണക്കുന്ന മറ്റ് എം.എൽ.എമാരും ഞായറാഴ്ച വൈകുന്നേരം ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ സർക്കാറുണ്ടാക്കാൻ മനോഹർ പരീകറെ ക്ഷണിച്ചത്. ബോംബെ െഎ.െഎ.ടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ പരീകർ 2012ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചു. തുടർന്ന് മുഖ്യമന്ത്രിയായ അദ്ദേഹം 2014ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി. 2000 മുതൽ 2002 വരെയും 2002 മുതൽ 2005 വരെയും പരീകർ മുഖ്യമന്ത്രിയായിരുന്നു.
കോൺഗ്രസ് ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ഗോവയിൽ സർക്കാർ രൂപവത്കരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. ഹോളി അവധിയാണെങ്കിലും ചൊവ്വാഴ്ച രാവിലെ ഹരജി പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ജെ.എസ്. േഖഹാർ പ്രത്യേക ബെഞ്ചിന് രൂപംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.