ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് മാസ്ക് ധരിക്കുന്നതടക്കം എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ച് മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ. ഏപ്രിൽ ഒന്നുമുതൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കില്ലെന്ന് ഡൽഹിയും അറിയിച്ചു.
മാർച്ച് 31 മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ നീക്കിയതായി ഉദ്ധവ് താക്കറെ ട്വീറ്റു ചെയ്തു. അതേസമയം, മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾകൂടി തുടരുന്നതാണ് നല്ലതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.