അഹ്മദാബാദ്: പാകിസ്താനിൽ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിെൻറ മോചനത്തിന് സാധ്യമായതെല്ലാം ചെയ്തുവരുകയാണെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഭാര്യക്ക് സന്ദർശനാനുമതി നൽകുമെന്ന പാകിസ്താെൻറ പ്രഖ്യാപനം ജാദവിന് ആത്മവിശ്വാസം പകരുമെന്നും അവർ അഭിപ്രായപ്പെട്ടു.
അഹ്മദാബാദിലെ ഖോക്റ മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ജാദവിെൻറ മോചനം സാധ്യമാവണമെങ്കിൽ നിരവധി നടപടിക്രമം പൂർത്തിയാകണമെന്നും അതിനുള്ള ശ്രമം സർക്കാർതലത്തിൽ നടന്നുവരുകയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഇൗവർഷം ഏപ്രിൽ 25നാണ് പാകിസ്താനിലെ സൈനിക കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. മാതാപിതാക്കൾക്ക് അദ്ദേഹത്തെ സന്ദർശിക്കുന്നതിന് വിസ നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്താൻ തള്ളിയിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ ആവശ്യപ്പെടാതെതന്നെ ഭാര്യക്ക് സന്ദർശനാനുമതി നൽകാൻ ഒരുക്കമാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു.
ഹേഗിലെ അന്താരാഷ്ട്ര കോടതിക്ക് മുമ്പാകെ ജാദവിന് വിയന കൺവെൻഷൻ പ്രകാരമുള്ള കോൺസുലർ സേവനങ്ങൾ നിഷേധിക്കപ്പെടുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെന ഖണ്ഡിക്കാനുള്ള പാകിസ്താെൻറ നീക്കമാണ് ഭാര്യക്ക് സന്ദർശനാനുമതി നൽകി പൊടുന്നനെയുണ്ടായ പ്രഖ്യാപനമെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.