ഷില്ലോങ്: അറവിനായി കാലികളെ ചന്തകളിൽ വിൽക്കുന്നതും വാങ്ങുന്നതും വിലക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളത്തിന് പിന്നാലെ മേഘാലയ നിയമസഭയും െഎകകണ്ഠ്യേന പ്രമേയം പാസാക്കി. സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ഭക്ഷ്യരീതികളെയും പ്രതികൂലമായി ബാധിക്കുന്ന നിയമം പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മുകുൾ സാംഗ്മ സഭയിൽ വെച്ച പ്രമേയം പാർട്ടി ഭേദമന്യേ അംഗങ്ങൾ ഏകകണ്ഠമായി പിന്തുണച്ചു. രാജ്യത്തിെൻറ മതേതര, ഫെഡറൽ സംവിധാനം നിലനിർത്താൻ നിയമം പുനഃപരിശോധിക്കണമെന്നും ഇല്ലാത്തപക്ഷം, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും പ്രമേയം പറയുന്നു. മേയ് 23നാണ് കാലികളെ കശാപ്പിനായി വിൽക്കുന്നതും വാങ്ങുന്നതും വിലക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.