വോട്ട് ചെയ്യാൻ ഇറ്റലിയും അർജന്‍റീനയും; സ്ഥാനാർഥികളായി നെഹ്റുവും കെന്നഡിയും

ഉംനിയു: വരുന്ന മേഘാലയ തെരഞ്ഞെടുപ്പിൽ മൂന്ന് വിദേശ രാജ്യങ്ങൾ വോട്ട് ചെയ്യുന്നുവെന്ന് കേൾക്കുമ്പോൾ അൽപ്പം ആശ്ചര്യം തോന്നിയേക്കാം. എന്നാൽ സംഭവം യഥാർഥമാണ്. വോട്ട് ചെയ്യുന്നത്​ ഈ പറഞ്ഞ വിദേശ രാജ്യങ്ങളല്ല, മറിച്ച്​ ഇൗ പേരുകളിലുള്ള ഇവിടുത്തെ ജനങ്ങളാണ്​. ഉംനിയിൽ ഫെബ്രവുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഷെല്ലാ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നവരുടെ പേര്​ കേട്ട്​ ഞെട്ടിയവർ വോട്ട് ചെയ്യുന്നവരുടെ പേരുകൾ കണ്ടാൽ​ വാ പൊളിക്കും. 

ഇത്തരത്തിലുള്ള നിരവധി വ്യത്യസ്ത പേരുകളാണ് മോഘാലയക്കാർ മക്കൾക്ക്​ ഇടാറുള്ളത്.  വിശുദ്ധ നഗരങ്ങളും, പ്രധാന സ്ഥലങ്ങളുമെല്ലാം ഇവിടെ ആളുകൾക്ക് പേരായുണ്ട്. പ്ലസ്ടു പാസായ 30 വയസുകാരിക്ക് അവളുടെ അമ്മയിട്ടത്​ ‘ഞാൻ പ്രസവിച്ചത്’ എന്നർഥം വരുന്ന പേരാണ്​. സ്റ്റേഷനറി ഉത്പന്നങ്ങളുടെ പേരും, മേശ, കസേര, തുടങ്ങി സൗരയൂഥവും ഗ്രഹങ്ങളും വരെ പേരുകളായി ഇട്ടവരുണ്ട്​.  അറബി കടലും, പസഫികും, വൻകരകളും ഈ പട്ടിക കയ്യടക്കി കഴിഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തിലുള്ള മൂന്ന് സഹോദരിമാർക്കിട്ട പേര് അപേക്ഷ, സൗന്ദര്യം, സന്തോഷം എന്നിങ്ങനെയായിരുന്നു ഇവരുടെ അമ്മയുടെ പേരാകട്ടെ കസേര എന്ന അർഥം വരുന്ന ഷൂക്കി എന്നും. ഇവരുടെ അയൽപക്കത്തുള്ളത് സന്മനസും, ഐക്യമെന്നും പേരുള്ള സഹോദരിമാരാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിലും വിചിത്ര പേരുകാർക്ക് ക്ഷാമമില്ല. നെഹ്റു സ്യൂട്ടിങ്, നെഹ്റു സംഗ്മ എന്നു തുടങ്ങി രണ്ട് നെഹ്റുമാർ,  ഫ്രാങ്കെസ്റ്റീനും, കെന്നഡിയും വരെയുണ്ട്. 

തങ്ങളുടെ മക്കൾക്കിടുന്ന പേരുകളെ കുറിച്ച് മാതാപിതാക്കൾക്ക് കാര്യമായ ധാരണകളൊന്നുമില്ല. ഇത്തരം വിചിത്ര പേരുകളിലെ നാണകേടുകളുമായി നടക്കാനാണ് കുട്ടികളുടെ വിധി.  ഇൗ ചെറിയ ഗ്രാമത്തിലെ പേരുകൾ കേട്ടാൽ ആളുകൾ പൊട്ടി ചിരിക്കുമെന്നാണ് ജനപ്രതിനിധി പ്രീമിയർ സിങ്ങിന്‍റെ അഭിപ്രായം. ഗ്രാമീണരിൽ ഏറെ പേർക്കും ഇംഗ്ലീഷ് വാക്കുകളോട് പ്രത്യേക താത്പര്യമാണ്. അവ നന്നായി ഉച്ചരിക്കാനും അവർക്ക് സാധിക്കും എന്നാൽ അവയുടെ യഥാർഥ അർഥം എന്താണെന്ന് ആർക്കുമറിയില്ലെന്നും പ്രീമിയർ സിങ് പറയുന്നു.

Tags:    
News Summary - Meghalaya Village Has the Funniest Voter List - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.